എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. എൻസിപി മുൻ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക് കെ. സുധാകരൻ എംപിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എല്ലാവർക്കും കോൺഗ്രസിൽ അംഗത്വവും നൽകി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യുടെ നേതാക്കളും പ്രവർത്തകരുമാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. എൻസിപി മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റും മുൻ സംസ്ഥാന സെക്രട്ടറിയുമായ തലശേരിയിലെ
കെ. സുരേശൻ, സംസ്ഥാന നിർവ്വാഹക സമിതി അംഗവും മുൻ സംസ്ഥാന ജന:സെക്രട്ടറിയുമായ പി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 13 നേതാക്കൾക്ക് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ. സുധാകരൻ എം പി പാർട്ടി അംഗത്വം നൽകി. കെ. സുരേശൻ (തലശ്ശേരി) മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് -എൻ സി പി , മുൻ സംസ്ഥാന സെക്രട്ടറി
പി. കുഞ്ഞിക്കണ്ണൻ -(പയ്യന്നൂർ) എൻ സി പി സംസ്ഥാന നിർവ്വാഹക സമിതി അംഗം) എൻ സി പി മുൻ സംസ്ഥാന ജന:സെക്രട്ടറി)
രജീഷ്.കെ.വി (തലശ്ശേരി) - ജില്ലാ ജനറൽ സെക്രട്ടറി , സംസ്ഥാന നിർവ്വാഹക സമിതി അംഗം)ശിവദാസൻ. പി (അഴീക്കോട്) - നാഷണലിസ്റ്റ് മൽസ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്)
പ്രസന്ന.സി (അഴീക്കോട് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ,മുൻ പഞ്ചായത്ത് മെമ്പർ)
മധു.വി.എം (ആലക്കോട് ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് )
ഉണ്ണികൃഷ്ണൻ.ഒ.വി -(കുറുമാത്തൂർ തളിപ്പറമ്പ ബ്ലോക്ക് എൻ സി പി -എസ് വൈസ് പ്രസിഡണ്ട്)
വിനോദ്.പി.സി (തലശ്ശേരി നാഷണലിസ്റ്റി കൺസ്യൂമർ എഫയേർസ് ജില്ലാ എക്സി. മെമ്പർ)
ചന്ദ്രൻ ചേലോറ - (എൻ സി പി കണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട്)
വെളുത്തമ്പു കെ വി - (എൻ സി പി തലശ്ശേരി മണ്ഡലം സെക്രട്ടറി)
പി കെ ശശി - (കർഷക കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട്)
കെ പി അനിത -തലശ്ശേരി,
കെ വി സജീവൻ - (നാഷണലിസ്റ്റ് മൽസ്യ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ,എൻ സി പി ധർമ്മടം ബ്ലോക്ക് സെക്രട്ടറി) എന്നിവരും കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു.
രാജ്യത്ത് വർഗീയ ശക്തികൾ പിടി മുറുക്കുമ്പോൾ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനും വർഗീയതയെ പ്രതിരോധിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവിലാണ് മറ്റു പാർട്ടികളിലെ മതേതര വിശ്വാസികൾ കോൺഗ്രസിലെത്തുന്നതെന്ന് കെ. സുധാകരൻ എം പി പറഞ്ഞു. മറ്റു പാർട്ടികളിൽ നിന്നും വരും ദിനങ്ങളിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസിലെത്തുമെന്നും കെ. സുധാകരൻ പറഞ്ഞു.ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ പി സി സി ട്രഷറർ വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, സജീവ് മാറോളി ടി.ജയകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു .
NCP in Kannur, Congress in chaos. Only the office bearers are left. Those who joined the party were welcomed at the DCC























